ക്രിസ്മസ് പുതുവത്സര യാത്രത്തിരക്കിനിടെ ട്രെയിന്‍ യാത്രാ ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുന്നതിനുള്ള ഐആര്‍സിടിസി വെബ്സൈറ്റ് വീണ്ടും തകരാറില്‍. ഒരു മാസം ഇത് മൂന്നാമത്തെ തവണെയാണ് മണിക്കൂറുകളോളം യാത്രക്കാരെ പ്രതിസന്ധിയിലാക്കി വെബ്സൈറ്റ് തകരാറിലാകുന്നത്. അടിയന്തര യാത്രയ്ക്ക് മുഖ്യമായി ആശ്രയിക്കുന്ന തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് കഴിയാതിരുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാവിലെ പത്തുമണിക്കാണ് തല്‍ക്കാല്‍ ടിക്കറ്റിനുള്ള വിന്‍ഡോ ഓപ്പണ്‍ ആവുന്നത്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിന്‍ഡോ ആക്സസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. ലോഗിന്‍ പ്രശ്നം, ട്രെയിന്‍ ഷെഡ്യൂള്‍ — തുക എന്നിവ സെര്‍ച്ച് ചെയ്യാന്‍ കഴിയാതിരിക്കുക, പണമിടപാട് തടസപ്പെടുക തുടങ്ങി നിരവധി പരാതികളും ഇന്നലെയുണ്ടായി.
ബുക്കിങ്ങും റദ്ദാക്കലും അടുത്ത മണിക്കൂറില്‍ ലഭ്യമാകില്ലെന്നും ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു എന്നുമായിരുന്നുഉപയോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വിശദീകരണം. ക്രിസ്മസിന് ശേഷമുള്ള ദിവസവും അറ്റകുറ്റപ്പണി കാരണം വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഒന്നര മണിക്കൂറോളം പ്രവര്‍ത്തന രഹിതമായിരുന്നു. വിവരങ്ങള്‍ അനുസരിച്ച് 47 ശതമാനം പേര്‍ക്കും വെബ്സൈറ്റ് ലഭിക്കുന്നില്ല. 42 ശതമാനം പേര്‍ക്ക് ഐആര്‍ടിസിടി ആപ്പില്‍ പ്രശ്നം നേരിടുന്നുണ്ട്. പത്ത് ശതമാനത്തിന് ബുക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുമില്ല.