Site iconSite icon Janayugom Online

ന്യുമോണിയ മാറാന്‍ ഇരുമ്പുകമ്പി ചൂടാക്കി പൊള്ളിച്ചു: നവജാത ശിശുവിന് ദാരുണാന്ത്യം

ന്യുമോണിയ മാറാന്‍ ഇരുമ്പുകമ്പി ചൂടാക്കി പൊള്ളിച്ചതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞാണ് വീട്ടുകാരുടെ പ്രാകൃതചികിത്സയെത്തുടര്‍ന്ന് മരിച്ചത്. ചുട്ടുപഴുപ്പിച്ച ഇരുമ്പുകമ്പിവച്ച് കുഞ്ഞിനെ നിരവധി തവണ പൊള്ളിച്ചതായി വീട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. 

രാഗിണി എന്ന കുഞ്ഞാണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഞ്ഞിന്റെ ശരീരത്ത് പൊള്ളലേറ്റ പാടുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. 

ഷാഹ്‌ദോളിൽ ഇത്തരം ആചാരങ്ങൾ വളരെ സാധാരണമാണ്. അതേ വർഷം ഫെബ്രുവരിയിൽ, പട്ടാസി ഗ്രാമത്തിലെ രാഗിണിയുടെ വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള കതോട്ടിയ ഗ്രാമത്തിലെ മറ്റൊരു നവജാതശിശു ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് 50ലധികം തവണ പൊള്ളിച്ചതിനെത്തടർന്ന് മരിച്ചു.

Eng­lish Sum­ma­ry: Iron wire heat­ed and burned to cure pneu­mo­nia: trag­ic end of new­born baby

You may also like this video

Exit mobile version