Site iconSite icon Janayugom Online

മീൻ കയറ്റുമതിയിൽ ക്രമക്കേട്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ അന്വേഷണം

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുൾ റസാക്കിനും എതിരെ സിബിഐ അന്വേഷണം. ശ്രീലങ്കൻ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയിൽ ക്രമക്കേട് നടത്തിയെന്നാണ് കേസ്.

ലക്ഷദ്വീപിലെ വിധിയിടങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്. തനിക്കെതിരായ അന്വേഷണം പകപോക്കൽ നടപടിയാണെന്ന് മുഹമ്മദ് ഫൈസൽ എംപി പറഞ്ഞു.

ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരായ പകപോക്കലാണ് കേസ്. ലക്ഷദ്വീപ് മാർക്കറ്റിംഗ് ഫെഡറേഷന് ഒരു രൂപ നഷ്ടം വന്നിട്ടില്ലെന്നും എംപി പറഞ്ഞു.

Eng­lish sum­ma­ry; Irreg­u­lar­i­ties in fish exports; CBI probes Lak­shad­weep MP Moham­mad Faisal

You may also like this video;

Exit mobile version