Site iconSite icon Janayugom Online

വഖഫ് ബോർഡ് നിയമനത്തിലെ ക്രമക്കേട്; ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഇഡി കസ്റ്റഡിയിൽ

ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനത്തിലും വഖഫ് ഭൂമി പാട്ടത്തിന് നല്‍കിയതിലും കൃത്രിമംകാട്ടിയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്‌തു. 00 കോടി വരുന്ന ഭൂമിയിലാണ് അഴിമതി നടന്നതെന്നും ഇഡി പറയുന്നു. ഡല്‍ഹിയിലെ വസതിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു ഇഡി റെയ്ഡ്. 

തന്റെ ക്യാന്‍സര്‍ രോഗിയായ അമ്മയെ ബുദ്ധിമുട്ടിച്ചുകൊണ്ടായിരുന്നു പരിശോധന നടന്നതെന്ന് അമനത്തുള്ളഖാന്‍ പിന്നീട് സമൂഹമാധ്യമമായ എക്‌സില്‍ പറഞ്ഞു. നാല് മണിക്കൂറോളമായിരുന്നു റെയ്ഡ് നടന്നത്. തുടര്‍ന്ന് ഇഡി അമനത്തുള്ളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എംഎല്‍എയ്‌ക്കെതിരായ ആരോപണത്തില്‍ സിബിഐ നേരത്തെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അഴിമതി സംബന്ധിച്ച ഒരു തെളിവും സിബിഐക്ക് കണ്ടെത്താന്‍ സാധിച്ചില്ല. സാമ്പത്തിക ക്രമക്കേട് അമനത്തുള്ള ഖാന്‍ നടത്തിയതായി കണ്ടെത്താനായില്ലെന്ന് സിബിഐ കോടതിയിലും വ്യക്തമാക്കി. ബിജെപി പ്രതികാര നടപടിയാണ് സ്വീകരിക്കുന്നതെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് എംപി മനീഷ് സിസോദിയ എന്നിവര്‍ ആരോപിച്ചു.

Exit mobile version