Site icon Janayugom Online

നീറ്റ് പരീക്ഷയില്‍ ക്രമക്കേട്: പത്ത് ലക്ഷം രൂപയ്ക്ക് സഹായം വാഗ്ദാനം ചെയ്ത അധ്യാപകനെതിരെ നടപടി

exam

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ നടപടി. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലെ ഒരു സ്‌കൂൾ അധ്യാപകനാണ് കൈക്കൂലി വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ സഹായം വാഗ്ദാനം ചെയ്തത്. അധ്യാപകനോപ്പം മറ്റ് രണ്ട് പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.

മെഡിക്കൽ കോളജ് പ്രവേശനത്തിനായി ഞായറാഴ്ച നടന്ന നീറ്റ്-യുജി പരീക്ഷയുടെ കേന്ദ്രമായി നിയോഗിക്കപ്പെട്ട ഗോധ്ര സ്‌കൂളിൽ ചിലർ ക്രമക്കേട് നടത്തിയതായി എഫ്ഐആറിൽ ജില്ലാ കളക്ടർക്ക് സൂചന ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട എന്നും അത് പിന്നീട് ശരിയാക്കാമെന്നും വിദ്യാര്‍ത്ഥികളോട് അധ്യാപകൻ പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു. 

പരീക്ഷാകേന്ദ്രത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന തുഷാർ ഭട്ട് എന്ന ഫിസിക്‌സ് അധ്യാപകനും മറ്റ് രണ്ട് പേർക്കുമൊപ്പം പരശുറാം റോയ്, ആരിഫ് വോറ എന്നിവർക്കെതിരെ കേസെടുത്തു. ഒരു വിദ്യാര്‍ത്ഥിയെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അഡ്വാൻസായി വോറ നൽകിയ 7 ലക്ഷം രൂപ ഭട്ടിന്റെ കാറിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ജില്ലാ അഡീഷണൽ കളക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും അടങ്ങുന്ന സംഘം പരീക്ഷാ ദിവസം സ്‌കൂളിലെത്തി ഭട്ടിനെ ചോദ്യം ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, 16 ഉദ്യോഗാർത്ഥികളുടെ പേരുകളും റോൾ നമ്പറുകളും പരീക്ഷാ കേന്ദ്രങ്ങളും അടങ്ങിയ ലിസ്റ്റ് കണ്ടെടുത്തു. ഇത് മറ്റ് അധ്യാപകര്‍ക്ക് ഇയാള്‍ കൈമാറിയായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Irreg­u­lar­i­ty in NEET exam: Action against teacher who offered Rs 10 lakh help

You may also like this video

Exit mobile version