Site iconSite icon Janayugom Online

രാമായണത്തിലെ ജലസേചനം,സുശ്രുത സംഹിതിയിലെ ശസ്ത്രക്രിയ, പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ യുജിസി നിര്‍ദ്ദേശം

ഇന്ത്യന്‍ നോളജ് സിസ്റ്റവുമായി ബന്ധപ്പെട്ട് ആരംഭിക്കുന്ന കോഴ്സുകളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ.

പുരാതനരചനയായ സുശ്രുത സംഹിതിയിലെ ശസ്ത്രക്രിയയെ സംബന്ധിക്കുന്ന ഭാഗങ്ങള്‍ രാമായണം,മഹാഭാരതം എന്നിവയില്‍ കൃഷിക്കും,ജലസേതനത്തിനും നല്‍കിയിരുന്നു ജ്യോതിശാസത്രവുമായി ബന്ധപ്പെട്ട വേദിക് ആശയങ്ങള്‍,ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട വേദങ്ങളിലെ പരാമര്‍ശങ്ങള്‍ എന്നിവ പഠനത്തിന്‍റെ ഭാഗമാക്കണമെന്നാണ് യുജിസിയുടെ നിര്‍ദ്ദേശം

ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ വിജ്ഞാനത്തിന്‍റെ ഉള്‍പ്പെടുത്തല്‍ ലക്ഷ്യമിട്ടിട്ടുള്ള 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് കരട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളെ അവരുടെ പ്രധാന കോഴ്‌സുകള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നോളജ്‌ സിസ്റ്റം കോഴ്‌സുകളും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും നിര്‍ദേശങ്ങളുണ്ട്.അതായത് മെഡിസിനില്‍ ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി, യോഗ, ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നിവയെ സംബന്ധിക്കുന്ന ക്രെഡിറ്റ് കോഴ്‌സുകള്‍ ചെയ്യുന്നതിനെക്കുറിച്ചാണ് ശുപാര്‍ശകളുള്ളത്.

വാസ്തുശാസ്ത്രത്തിന് മഹാഭാരതത്തിലും രാമായണത്തിലുമുള്ള പ്രാധാന്യം, ലോഹങ്ങളെക്കുറിച്ചുള്ള വേദങ്ങളിലെ പരാമര്‍ശങ്ങള്‍, ഇന്ത്യന്‍ മത സമ്പ്രദായങ്ങളെക്കുറിച്ചുള്ള അടിസ്ഥാന പുസ്തകങ്ങള്‍, ജൈന രചനകളിലെ ഗണിത ശാസ്ത്രത്തിന്റെ സ്ഥാനം, കലകളുടെ സ്വഭാവത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള നാട്യശാസ്ത്രത്തിലെ കാഴ്ചപ്പാടുകള്‍ എന്നീ വിഷയങ്ങളും പഠനത്തിന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

പാഠ്യവിഷയങ്ങളില്‍ നിന്ന് നിലവിലുണ്ടായിരുന്ന പല ഭാഗങ്ങളും ഒഴിവാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികളെടുത്തിരുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ പുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തിന്റെയും ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചരിത്രം സിലബസ് പരിഷ്‌കരണത്തിന്റെ പേരില്‍ എന്‍സിഇആര്‍ടി ഒഴിവാക്കിയിരുന്നു.ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുല്‍ കലാം ആസാദിനെക്കുറിച്ചുള്ള പാഠ ഭാഗങ്ങളും കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.

Eng­lish Summary:
Irri­ga­tion in Ramayana, Surgery in Sushru­ta Samhi­ta, UGC Sug­gests to Start New Courses

You may also like this video:

Exit mobile version