Site iconSite icon Janayugom Online

ഐഎസ് കേസ്: അബു മറിയത്തിന് 23 വർഷം കഠിന തടവ്

ഐഎസ് കേസിൽ കൊടുവള്ളി സ്വദേശി അബു മറിയത്തിന് (ഷൈബു നിഹാൽ) 23 വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകര സംഘടനയായ ഐഎസിൽ ചേരാൻ അബു മറിയം നിരവധി പേരെ സഹായിച്ചെന്ന് കോടതി കണ്ടെത്തി.
അഞ്ച് വർഷത്തെ കഠിന തടവായി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ആറ് മാസംകൂടി ശിക്ഷ അനുഭവിക്കണം. പ്രതി കഴിഞ്ഞ മൂന്നര വർഷമായി ജയിലിലാണ്. അഞ്ച് വർഷത്തെ കഠിന തടവിന് വിധിച്ചതിനാൽ ഇനി ഒന്നര വർഷം കൂടി ശിക്ഷ അനുഭവിക്കണം.
ബഹ്റൈനിൽ പരസ്യ കമ്പനി നടത്തിയിരുന്ന അബു മറിയം അവിടെ ഐഎസ് പരിശീലന ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന 12 മലയാളികളിൽ എട്ടുപേർ പിന്നീട് സിറിയയിലെത്തി ഐഎസിൽ ചേർന്നു. ബഹറൈനിൽ പിടിയിലാകുമെന്ന ഘട്ടത്തിൽ ഖത്തറിലേക്ക് കടന്ന അബു മറിയം 2019 ഏപ്രിലിൽ കരിപ്പൂരിലെത്തിയപ്പോഴാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന കാലത്ത് ഐഎസ് ബന്ധം തുടർന്ന അബു മറിയം കൂട്ടാളികൾക്ക് ഐഎസിൽ ചേരാൻ സാമ്പത്തിക സഹായം നൽകിയിരുന്നുവെന്ന് എൻഐഎ കണ്ടെത്തി. 

Eng­lish Sum­ma­ry: IS case: 23 years rig­or­ous impris­on­ment for Abu Maryam

You may like this video also

Exit mobile version