Site iconSite icon Janayugom Online

ഐ എസ് തലവന്‍ കൊല്ലപ്പെട്ടു; പുതിയ മേധാവിയെ തെരഞ്ഞെടുത്തു

ഭീകര സംഘടനയായ ഐ എസിന്‍റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഹയാത് താഹ്റിര്‍ അല്‍ ഷാം എന്ന വിമത വിഭാഗവുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ഐ എസ് അറിയിച്ചു.

അബു ഹുസൈനെ ഏപ്രിലില്‍ തുര്‍ക്കി ഇന്‍റലിജന്‍സ് വിഭാഗം വധിച്ചതായി നേരത്തെ തുര്‍ക്കി പ്രസിഡന്‍റ് റസിപ് തയിപ് എര്‍ദോഗന്‍ അറിയിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്‍റിന്‍റെ വാക്കുകളെ സംശയത്തിലാക്കുകയാണ് ഇപ്പോ‍ഴത്തെ മരണവാര്‍ത്ത. അബു ഹഫ്സ് അല്‍ ഹഷിമി അല്‍ ഖുറേഷിയെ പുതിയ മേധാവിയായി തെരഞ്ഞെടുത്തതായി ഐ എസ് വക്താവ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.

Eng­lish Sum­ma­ry; IS chief killed; A new chief was elected

You may also like this video

Exit mobile version