ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) ഇരുപത്തിമൂന്നാം ദേശീയ സമ്മേളനം 10, 11 തീയതികളിൽ ഒഡിഷയിലെ കട്ടക്കിലെ ബാരാമതി സ്റ്റേഡിയത്തിൽ നടക്കും. 23 സംസ്ഥാനങ്ങളിൽ നിന്നായി 232 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കൂടാതെ ക്യൂബ, വിയറ്റ്നാം, ലാവോസ്, റഷ്യൻ ഫെഡറേഷൻ, ചൈനാ , നേപ്പാൾ, തുടങ്ങിയ രാജ്യങ്ങളിലെ സൗഹാർദ്ദ പ്രതിനിധികളും പങ്കെടുക്കുമെന്നും ജനറൽ സെക്രട്ടറി ബിജയ് കുമാർ പട്ഹാരിയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഡ്വ. കെ നാരായണനും അറിയിച്ചു.
ഇന്ത്യയുടെ ദേശീയ കവി രവീന്ദ്രനാഥ് ടാഗോർ ചെയർമാനായി 1941 ൽ കൽക്കട്ടയിൽ വച്ച് രൂപീകരിച്ച ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയനും തുടർന്ന് രൂപീകരിച്ച ഇസ്കസിന്റെ (ഇന്തോ-സോവിയറ്റ് സാംസ്കാരിക സമിതി) തുടർച്ചയാണ് ഇസ്കഫ്. 1993 ലാണ് ഇസ്കസ് സംഘടന ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) ആയി മാറുന്നത്.
English Summary:ISCUF National Conference at Odisha
You may also like this video