Site iconSite icon Janayugom Online

പാക് ചാരൻ നേപ്പാളില്‍ വെടിയേറ്റ് മരിച്ചു

പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ലാൽ ദർജി എന്ന ലാൽ മുഹമ്മദിനെ (55) നേപ്പാളിൽ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി. ഈ മാസം 19 നാണ് സംഭവം. ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് കൊല്ലപ്പെട്ട ലാൽ ദർജി.

ഡി കമ്പനി അടക്കമുള്ള മുംബെ അധോലോക സംഘങ്ങൾക്ക് വേണ്ട ലോജിസ്റ്റിക് സപ്പോർട്ട് നൽകിയിരുന്നത് ഇയാളായിരുന്നു. അജ്ഞാതരായ അക്രമികൾ ഇയാളെ വെടിവച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വീട്ടിൽ നിന്ന് കാറിലേക്ക് കയറുന്നതിനിടെയായിരുന്നു ആക്രമണം. വെടിയേറ്റ ലാൽ ദർജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: ISI agent killed in Nepal
You may also like this video

Exit mobile version