Site iconSite icon Janayugom Online

ഗൗതം ഗംഭീറിന് ഐഎസ്‌ഐഎസ് വധഭീഷണി: ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരാണ് വധഭീഷണി ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പൊലീസില്‍ സുരക്ഷ ക്രമീകരണങ്ങള്‍ കടുപ്പിച്ചു. ഗംഭീറിന്റെ ഔദ്യോഗിക ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ഗംഭീര്‍ പൊലീസില്‍ പരാതി നല്‍കുകയും സുരക്ഷ വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. തനിക്കും കുടുംബത്തിനും നേര്‍ക്ക് വധഭീഷണി ഉണ്ടെന്ന് ഡല്‍ഹി പൊലീസിന് നല്‍കിയ പരാതിയില്‍ ഗംഭീര്‍ പറയുന്നു. ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് ഡല്‍ഹി ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു.

Eng­lish Sum­ma­ry: ISIS death threat to Gau­tam Gamb­hir: Secu­ri­ty beefed up in Delhi

You may like this video also

Exit mobile version