Site iconSite icon Janayugom Online

ഇസ്‌കോൺ നിരോധിക്കണം; ആവശ്യം നിഷേധിച്ച്‌ ബംഗ്ലാദേശ്‌ ഹൈക്കോടതി

ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്‌ (ഇസ്‌കോൺ) നിരോധിക്കണമെന്ന ആവശ്യം ബംഗ്ലാദേശ്‌ ഹൈക്കോടതി നിരാകരിച്ചു. ഇസ്‌കോൺ മുൻ നേതാവ്‌ ചിന്മയ്‌ കൃഷ്ണ ദാസിന്റെ അറസ്‌റ്റിനെ തുടർന്ന്‌ രാജ്യത്ത്‌ വർഗീയസംഘർഷങ്ങൾ രൂക്ഷമായത്. 

ഇസ്‌കോൺ അനുകൂലികളും പൊലീസും ഏറ്റുമുട്ടിയതിൽ അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ സെയ്‌ഫുൾ ഇസ്ലാം കൊല്ലപ്പെട്ടിരുന്നു. തുടർന്ന്‌ സംഘടനയ്ക്ക്‌ സുപ്രീംകോടതി സ്വമേധയാ നിരോധനം ഏർപ്പെടുത്തണമന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകർ നൽകിയ ഹർജിയാണ്‌ കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചത്‌. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കോടതി സർക്കാരിനോട്‌ നിർദേശിക്കുകയും ചെയ്തു. ഇസ്‌കോൺ മതസംഘർഷങ്ങൾ സൃഷ്ടിക്കുംവിധം പ്രവർത്തിക്കുന്നെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.

Exit mobile version