ഹൈദരാബാദിന്റെ ബര്‍ത്തലോമിയോ ഒഗ്ബച്ചെയ്ക്ക് ഐഎസ്എല്ലിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട്. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൌ പുരസ്‌കാരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രഭ്‌സുഖന്‍ സിങ് ഗില്‍ അര്‍ഹനായി. ടൂര്‍ണമെന്റിലെ ജേതാക്കളായ ഹൈദരാബാദിന് ആറ് കോടിയും റണ്ണേഴ്‌സായ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്ന് കോടിയുമാണ് സമ്മാനത്തുക നല്‍കുക.
ഐ എസ് എല്‍ എട്ടാം സീസണില്‍ ഗോള്‍ മഴ പെയ്യിച്ചാണ് ഹൈദരാബാദിന്റെ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. കളിച്ച 20 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. 2018–19 സീസണ്‍ മുതല്‍ തുടര്‍ച്ചയായി നാല് ഐ എസ് എല്ലുകള്‍ കളിച്ച ഈ മുപ്പത്തിയേഴുകാരന്‍, 76 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളും, 7 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പറക്കും ഗോളി ലുധിയാനക്കാരന്‍ പ്രഭ്‌സുഖന്‍ സിംഗ് ഗില്ലിനാണ് ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൌ. 20 മത്സരങ്ങളില്‍ നിന്ന് ഏഴു ക്ലീന്‍ ഷീറ്റുകളാണ് പ്രഭ്‌സൂഖന്‍ സിങ് ഗില്‍ പേരിലാക്കിയത്. ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്ന ആല്‍ബിനോ ഗോമസിന് പരുക്കേറ്റതോടെയാണ് പകരക്കാരുടെ ബെഞ്ചിലായിരുന്ന പ്രഭ്‌സൂഖന്‍ ഗില്‍ കളത്തിലിറങ്ങിയത്. പോസ്റ്റിനു മുന്നില്‍ ഗില്‍ പ്രകടിപ്പിച്ച പോരാട്ടവീര്യമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന് കരുത്ത് പകര്‍ന്നത്.
English summary; ISL Golden Boot to Bartholomew Ogbeche
You may also like this video;