Site iconSite icon Janayugom Online

ഐഎസ്എൽ നാളെ മുതൽ; ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മില്‍

ഇന്ത്യൻ സൂപ്പർ ലീഗ് 9ആം സീസൺ നാളെ ആരംഭിക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം.

28 അംഗ ടീമിൽ ഏഴ് പേരാണ് മലയാളി താരങ്ങൾ. രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിബിൻ മോഹനൻ എന്നിവർ. ഓസ്‌ട്രേലിയൻ ഫോർവേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യൻ താരം. ജെസെൽ കർണെയ്‌റോ ആണ് ക്യാപ്റ്റൻ.

Eng­lish Sum­ma­ry: isl starts tomorrow
You may also like this video

Exit mobile version