മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുള്ള ഇസ്‌ലാംപൂർ നഗരത്തിന്റെ പേര് ഈശ്വര്‍പൂർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസം നിയമസഭയിലാണ് സർക്കാർ ഈ പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേര് മാറ്റാനുള്ള തീരുമാനമെടുത്തതെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിച്ചു. ഈ നിർദേശം തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിസ്ഥാൻ മുന്നോട്ടുവെച്ച നിർദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ നടപടി. ഇസ്‌ലാംപൂരിന്റെ പേര് ഈശ്വര്‍പൂർ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവർ സാംഗ്ലി കളക്ടറേറ്റിന് അപേക്ഷ നൽകിയിരുന്നു.
ഇസ്ലാംപൂർ ഇനി ഈശ്വര്‍പൂർ; പേര് മാറ്റം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

