കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷന്‍ ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ 9001 2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. നിർമ്മാണ പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയതിനുള്ള അംഗീകാരമാണിത്.
സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും ഈ സംയുക്ത സംരംഭം തിരുവനന്തപുരം സെൻട്രൽ, വർക്കല റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികൾ, എറണാകുളം സൗത്ത് — വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കൽ പദ്ധതികളിൽ പങ്കാളിയാണ്. 27 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതലയുമുണ്ട്. കെ റെയിലിന്റെ സിൽവർലൈൻ വിശദ പദ്ധതി റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.
English Summary: ISO Certification for K Rail
You may also like this video