Site iconSite icon Janayugom Online

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ ഉള്ള പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍, വയനാട്, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഓരോ മൂന്ന് മണിക്കൂറിലും മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടാകും.
കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മണിക്കൂറിൽ 30 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. തിരുവനന്തപുരത്ത് തീരദേശങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പുണ്ട്.

സാധനസാമഗ്രികൾ എത്തിക്കാന്‍ കെഎസ്ആർടിസി 

തിരുവനന്തപുരം: വയനാട് ജില്ലയിലെ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതബാധിതർക്ക് ആവശ്യമായ സാധനസാമഗ്രികൾ എത്തിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഒരുക്കി കെഎസ്ആർടിസി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശാനുസരണമാണ് പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. അതാത് ജില്ലാ ഭരണകൂടം സ്വരൂപിച്ച വസ്തു വകകൾ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിൽ എത്തിച്ചാൽ അത് വടക്കൻ മേഖലയിലേക്ക് സർവീസ് പോകുന്ന ബസുകളില്‍ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Iso­lat­ed heavy rain in the state today, yel­low alert in nine districts

You may also like this video

Exit mobile version