നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറ്റന്നാൾ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
ഇന്നും കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തിപ്രാപിക്കും. ബംഗാൾ ഉൾക്കടലിൽ കോമോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.
ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. അതസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യത മുന്നറിയിപ്പ് കാലാവസഥ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു.
English summary; Isolated heavy rain; Yellow alert in seven districts in the state tomorrow
You may also like this video;