Site iconSite icon Janayugom Online

ഇസ്രയേല്‍ ആക്രമണം: ഗാസയില്‍ 23 പേര്‍ കൂടി കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ നടത്തിയആക്രമണത്തില്‍ ഏഴ് കുട്ടികളുള്‍പ്പെടെ 23 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. യുഎസിന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേലും പലസ്തീനും ‚വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചിരുന്നു.ഇതിനുശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ഗാസ സിറ്റിയുടെ സമീപപ്രദേശങ്ങളിലുണ്ടായ ഷെൽ ആക്രമണത്തിലാണ്‌ 14 പേർ കൊല്ലപ്പെട്ടത്‌. 

കുറച്ചു ദിവസമായി ഗാസയിൽ വൻ തോതിൽ ഇസ്രയേൽ പട്ടാളത്തിന്റെ സാന്നിധ്യമുണ്ട്‌. ഗാസയിലെ വീടുകൾക്ക്‌ നേരെയും ആക്രമണം അഴിച്ചുവിടുകയാണ്‌. ഡ്രോണുകളുടെ സാന്നിധ്യവും വർധിച്ചു. രോഗികളായ പലസ്‌തീൻകാർക്ക്‌ റാഫ അതിർത്തി കടക്കാൻ അനുമതി നിഷേധിക്കുന്നതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. സമാധാന കരാർ നിലവിൽ വന്ന ശേഷം 520 പലസ്‌തീൻകാരാണ്‌ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. 

Exit mobile version