ദക്ഷിണ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 180 കടന്നതായി റിപ്പോർട്ട്. ഇറാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഹുസൈൻ കെർമൻപൂർ ആണ് മരണസംഖ്യ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. സ്കൂൾ കെട്ടിടം പൂർണ്ണമായും തകരുകയും നിരവധി കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഇറാനിലെ സ്‌കൂളിന് നേരെ ഇസ്രായേൽ ആക്രമണം: മരണം 180 കടന്നതായി റിപ്പോർട്ട്

