Site iconSite icon Janayugom Online

ഇ​സ്ര​യേ​ലി​ൽ ഒ​മി​ക്രോ​ൺ മ​ര​ണം സ്ഥിരീകരിച്ചു

ഇസ്രയേലില്‍ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു.ബി​ർ​ഷെ​വ​യി​ലെ സൊ​റൊ​ക ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്ന 60 കാ​ര​നാണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇതിനെതുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യോമഗതാഗത്തതിന് ഇസ്രായേല്‍ നിയന്ത്രണണം ഏര്‍പ്പെടുത്തിയിരിക്കുയാണ്. ഇ​സ്ര​യേ​ലി​ൽ ഇ​തു​വ​രെ 340 ഒ​മി​ക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.നേരത്തെ ബ്രിട്ടണിലും അമേരിക്കയിലും ഒമിക്രോണ്‍ മരണം സ്ഥിരീകിരിച്ചിരുന്നു.

അതേസമയം, ഒമിക്രോൺ ഭീതിയുൾപ്പടെ വർധിക്കുന്നതിനിടെ നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനൊരുങ്ങുകയാണ് ഇസ്രായേൽ.മുൻഗണന വിഭാഗത്തിൽപെടുന്നവർക്ക് വാക്സിൻ നൽകാനാണ് പദ്ധതി.60 വയസിന് മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് ആദ്യഘട്ടത്തില്‍ വാക്സിൻ നൽകുക.കോവിഡ് വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് നടപടി.
eng­lish summary;israel con­firms first omi­cron death
you may also like this video;

Exit mobile version