Site iconSite icon Janayugom Online

ജമ്മുകശ്മീരിനെ പാകിസ്ഥാന്റേതാക്കി ഇസ്രയേൽ പ്രതിരോധസേനയുടെ ഭൂപടം; പ്രതിഷേധത്തിന് പിന്നാലെ മാപ്പ്

ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികളെ തെറ്റായി ചിത്രീകരിച്ചതിൽ മാപ്പ് പറഞ്ഞ് ഇസ്രയേൽ. ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമാക്കിയുള്ള ഭൂപടം എക്സിൽ ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) പങ്കുവെച്ചത്. ഇതാണ് പിന്നീട് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. തുടർന്ന് തെറ്റുപറ്റിയെന്ന് ഐഡിഎഫ് ക്ഷമാപണം നടത്തിയത്.‘അതിർത്തി കൃത്യമായി ചിത്രീകരിക്കുന്നതിൽ തെറ്റുപറ്റിയത്. ആ പ്രദേശത്തിന്റെയാകെ ചിത്രീകരണമായിരുന്നു പോസ്റ്റ് ചെയ്തത്. ഈ ചിത്രം മൂലമുണ്ടായ പ്രശ്നങ്ങൾക്ക് മാപ്പ് ചോദിക്കുന്നു’- ഐഡിഎഫ് എക്സിൽ കുറിച്ചു. 

എന്നാൽ തെറ്റായ ഭൂപടം പങ്കുവെച്ച പോസ്റ്റ് ഇസ്രയേൽസേന ഡിലീറ്റ് ചെയ്തിട്ടില്ല. വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഐഡിഎഫ് എക്സിൽ പങ്കുവെച്ച ചിത്രമാണ് വിവാദമായത്. ഇറാൻ ആ​ഗോള ഭീഷണിയാണെന്ന് ആരോപിച്ച് ചുറ്റുമുള്ള രാജ്യങ്ങളെയും ഇസ്രയേൽസേന ഭൂപടത്തിൽ ചൂണ്ടിക്കാട്ടിയത്. ഈ ഭുപടത്തിലാണ് ജമ്മു കശ്മീരിന്റെ ഭാ​ഗങ്ങളെ പാകിസ്ഥാന്റേതാക്കി ചിത്രീകരിച്ചത്. അതേസമയം ഇറാന്റെ ആണവനിലയങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണപരമ്പര തടരുകയുമാണ് ഇസ്രയേൽ.

Exit mobile version