Site iconSite icon Janayugom Online

ഷെല്‍ട്ടറുകളില്‍ അഭയം നേടുന്ന പലസ്തീന്‍ പൗരന്മാരെ ഇസ്രയേല്‍ ആട്ടിപ്പായിക്കുന്നു

ഇറാന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രയേലില്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ആട്ടിപ്പായിക്കുന്നു. രണ്ടുകോടി പലസ്തീൻ പൗരന്മാരാണ്‌ ഇസ്രയേലിൽ താമസിക്കുന്നത്‌. ജനസംഖ്യയുടെ ഏകദേശം 21 ശതമാനം വരുന്ന ഈ വിഭാഗത്തിനാണ്‌ യുദ്ധഭൂമിയിൽ അഭയം നിഷേധിക്കുന്നത്‌. തിരിച്ചടിയുടെ ഭാ​ഗമായി ഇറാൻ ഇസ്രയേലിൽ മിസൈലുകൾ വർഷിക്കാൻ തുടങ്ങിയതോടെ അഭയംതേടി ആളുകൾ പരക്കംപായുകയാണ്‌. 

സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ ബോംബ് ഷെൽട്ടറുകളിലേക്ക് പാഞ്ഞുകയറും. ഇസ്രയേലിലെ പലസ്തീൻ പൗരന്മാരിൽ പലർക്കും ജീവൻ രക്ഷിക്കാൻ ഇത്തരം അടിസ്ഥാനസൗകര്യങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. കഴിഞ്ഞദിവസം അഞ്ചുവയസുകാരിയായ മകൾക്കൊപ്പം അപ്പാർട്ട്‌മെന്റിനു കീഴിലെ ഷെൽട്ടറിലേക്ക്‌ എത്തിയ സമർ അൽറാഷെദ്‌ എന്ന യുവതിയെ ജൂതന്മാർ തല്ലിയിറക്കിയത്‌ വാർത്തയായിരുന്നു

Exit mobile version