Site iconSite icon Janayugom Online

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം: കുതിച്ചുയര്‍ന്ന് സ്വര്‍ണവില

രാജ്യത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. രാജ്യാന്തര വിപണിയിൽ ഹമാസ്- ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് പണപ്പെരുപ്പം വീണ്ടും ചര്‍ച്ചയാകുന്നതും, യുഎസ് ബോണ്ട് വരുമാനം ചാഞ്ചാട്ടം തുടരുന്നതുമാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണം. 

ഒരു ദിവസം കൊണ്ട് പവന് 1,120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചത്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വർധിച്ച് ഗ്രാമിന് 5,540 രൂപയിലും പവന് 44,320 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില.

സ്വർണവില ഒരു ദിവസം ഒറ്റയടിക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കൂടുന്നത് ആദ്യമായിട്ടാണ്. ഇതിനുമുമ്പ് ഒരു ദിവസം തന്നെ രണ്ട് തവണയായി ഗ്രാമിന് 150 രൂപ കൂടിയിട്ടുണ്ട്. ഇന്ന് 1,120 രൂപ കൂടി വർധിച്ചതോടെ 10 ദിവസത്തിനുള്ളിൽ പവന് വർധിച്ചത് 2400 രൂപയാണ്.

Eng­lish Sum­ma­ry: Israel-Hamas con­flict: Soar­ing gold prices

You may also like this video

Exit mobile version