Site iconSite icon Janayugom Online

ആക്രമണം ശക്തമാക്കി ഇസ്രയേൽ; വടക്കൻ ഗാസയിൽ 15 പേർ കൊ ല്ലപ്പെട്ടു

വടക്കൻ ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ബെയ്ത്ത് ലാഹിയ നഗരത്തിൽ സ്ഥിതി ചെയുന്ന വീടുകൾക്ക് നേരെ നടത്തിയ ബോംബ് ആക്രമണത്തിലാണ് പതിനഞ്ച് പേർ കൊല്ലപ്പെട്ടതെന്ന് വിവരം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ നിരവധി പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 47 പേരാണ് കൊല്ലപ്പെട്ടത്.

ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നിവിടങ്ങളിലെ വീടുകൾക്കു നേരെയാണ് ഇസ്രയേൽ സൈന്യം ബോംബ് വർഷിച്ചത്. ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള സ്ഥലങ്ങളാണ് ഇവ. ബെയ്ത്ത് ലഹിയയിലെ അഭയാർഥികേന്ദ്രമായ ഒരു സ്കൂളിന് പുറത്തും ഇസ്രയേൽ ഡ്രോണുകളും ബോംബുകളും വർഷിച്ചതായി റിപ്പോർട്ടുണ്ട്‌.

ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ആശുപത്രികളുടെ അടക്കം പ്രവ്രർത്തനം തടസപ്പെട്ടിട്ടുണ്ട്. നിലവിൽ മൂന്ന് ആശുപത്രികൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവിടെയാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്. 

Exit mobile version