Site iconSite icon Janayugom Online

‘ഇസ്രയേലിന്റേത് വംശഹത്യ’; വേദനാജനകമെന്ന് ജെന്നിഫര്‍ ലോറൻസ്

ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് ഹോളിവുഡ് നടി ജെന്നിഫർ ലോറന്‍സ്. ഇത് ഭയാനകവും വേദനാജനകവുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ജെന്നിഫർ ലോറൻസിന്റെ പുതിയ ചിത്രം ഡൈ മൈ ലവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനെയായിരുന്നു നടിയുടെ പരാമർശം.

‘ഗാസയിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ഭയപ്പെടുത്തുന്നു. എനിക്ക് പേടിയാണ്.ഇത് വേദനാജനകമാണത്. വംശഹത്യയാണ് അവിടെ നടക്കുന്നത്’ എന്നായിരുന്നു ഗാസ വിഷയത്തിലെ ചോദ്യത്തോട് ജെന്നിഫറിന്റെ പ്രതികരണം. ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. അതൊരിക്കലും അംഗികരിക്കാനാകില്ല. രാഷ്ട്രീയക്കാർ കള്ളം പറയുന്നത് അവർക്ക് സാധാരണമായിരിക്കും. അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ വ്യവഹാരങ്ങളിലെ അനാദരവും കുട്ടികൾക്ക് സംഭവിക്കുന്നത് സാധാരണവൽക്കരിക്കപ്പെടാൻ പോകുന്നതുമാണ് എന്നെ വളരെയധികം ദുഃഖിപ്പിക്കുന്നത്. യുദ്ധത്തിനെ പിന്തുണക്കുന്നയ്ക്കുന്ന അമേരിക്കന്‍ നിലപാടിനെതിരെയും താരം ആശങ്ക പ്രകടിപ്പിച്ചു.രാഷ്ട്രീയക്കാർ കള്ളം പറയുന്നു, സഹാനുഭൂതി ഇല്ല, ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നത് നിങ്ങൾ അവഗണിക്കുമ്പോൾ അത് നിങ്ങളുടെ പക്ഷത്തും വരാൻ അധികനാളെടുക്കില്ലെന്ന് എല്ലാവരും ഓർമ്മിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Exit mobile version