Site iconSite icon Janayugom Online

ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷയിലും, ഇസ്ലാമിക പഠനത്തിനും പരിശീലനം നിര്‍ബ്ധമാക്കാനൊരുങ്ങി ഇസ്രയേലി

ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിനും പരിശീലനം നിര്‍ബന്ധമാക്കാനൊരുങ്ങി ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ് ) അമാന്‍ ( ഇസ്രയേല്‍ മിലിട്ടറി ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിന്റെ ഹീബ്രു ചുരുക്കപ്പേര്) മേധാവി മേജര്‍ ജനറല്‍ ഷ്ലോമി ബിന്‍ഡര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. 2023 ഒക്ടോബര്‍ 7നുണ്ടായ ഇന്റലിജന്‍സ് പരാജയത്തെ തുടര്‍ന്നാണ് നടപടിയെന്ന് ജറുസലേം പോസ്റ്റിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത വർഷാവസാനത്തോടെ, അമാൻ ഉദ്യോഗസ്ഥരിൽ 100 ശതമാനം പേരും ഇസ്ലാമിക പഠനത്തിൽ പരിശീലനം നേടും. 50 ശതമാനം പേർ അറബി ഭാഷയിലും പരിശീലനം നേടും. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശകലന ശേഷി ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹൂതികളുടെ ആശയവിനിമയങ്ങൾ മനസ്സിലാക്കുന്നതിൽ ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ പ്രതിസന്ധികൾ അഭീമുഖീകരിക്കുന്ന സാഹചര്യമുണ്ടായതിനാൽ ഹൂതി, ഇറാഖി പ്രാദേശിക ഭാഷകളിലെ പ്രത്യേക പരിശീലനവും പദ്ധതിയുടെ ഭാ​ഗമായി നടപ്പിലാക്കും.ഇതുവരെ, സംസ്കാരം, ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം എന്നീ മേഖലകളിൽ നമ്മൾ വേണ്ടത്ര മികവ് പുലർത്തിയിരുന്നില്ല. ഈ മേഖലകളിൽ മെച്ചപ്പെടേണ്ടതുണ്ട്. 

ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും സൈനികരെയും അറബ് കുട്ടികളാക്കി മാറ്റാനല്ല ശ്രമിക്കുന്നത്, എന്നാൽ ഭാഷാപരവും സാംസ്കാരികവുമായ പഠനങ്ങളിലൂടെ, അവരിൽ സംശയവും ആഴത്തിലുള്ള നിരീക്ഷണപാടവവും വളർത്തിയെടുക്കാൻ കഴിയും. ഒരു മുതിർന്ന അമാൻ ഉദ്യോഗസ്ഥൻ ആർമി റേഡിയോയോട് പറഞ്ഞു. അറബി, ഇസ്ലാമിക വിദ്യാഭ്യാസത്തിനായി ഒരു പുതിയ വകുപ്പ് ഉണ്ടാക്കുമെന്ന് ആർമി റേഡിയോയുടെ സൈനിക ലേഖകൻ ഡോറോൺ കദോഷ് പറഞ്ഞു. 

കൂടാതെ, ഇസ്രായേലിലെ മിഡിൽ, ഹൈസ്കൂളുകളിൽ അറബി, മിഡിൽ ഈസ്റ്റേൺ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ടെലെം എന്ന വകുപ്പ് വീണ്ടും തുറക്കാനും ഐഡിഎഫ് പദ്ധതിയിടുന്നുണ്ട്. മുൻപ്, സാമ്പത്തിക പരിമിതികൾ കാരണം ഈ വകുപ്പ് അടച്ചുപൂട്ടിയിരുന്നു. , രാജ്യത്ത് അറബി പഠിക്കുന്നവരുടെ എണ്ണവും ​ഗണ്യമായി കുറഞ്ഞിരുന്നു

Exit mobile version