Site iconSite icon Janayugom Online

ഇസ്രായേൽ പശ്ചിമേഷ്യയെ ബാധിച്ച അർബുദം; ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ

ഇറാൻ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇസ്രായേൽ മധ്യേഷ്യയിൽ സമ്പൂർണ യുദ്ധത്തിന്റെ അപകടങ്ങൾ ഉയർത്തുന്നുവെന്ന് ഉത്തര കൊറിയൻ അധികൃതര്‍ പ്രതികരിച്ചു. ‘യു.എസും പാശ്ചാത്യ രാജ്യങ്ങളും പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇസ്രായേൽ, പശ്ചിമേഷ്യൻ സമാധാനത്തെ ബാധിച്ച കാൻസർ പോലുള്ള ഒന്നാണെന്നും ആഗോള സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന്റെ മുഖ്യ കുറ്റവാളിയാണെന്നും ഇന്നത്തെ ലോകം സാക്ഷ്യം വഹിക്കുന്ന സംഭവങ്ങൾ വ്യക്തമായി തെളിയിക്കുന്നു’ — എന്നാണ് പ്രസ്ഥാവന. ഇസ്രായേലിനെതിരായ ഉത്തരകൊറിയയുടെ പ്രസ്താവന ഇറാനുമായുള്ള രാജ്യത്തെ അടുത്ത ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. 1973 മുതൽ ഇറാനും ഉത്തര കൊറിയയും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.

Exit mobile version