Site iconSite icon Janayugom Online

ഇസ്രയേല്‍ സൈനിക ചെലവ് 76 ബില്യണ്‍ ഡോളര്‍; യുദ്ധത്തിന് പിന്നാലെ ചെലവിലില്‍ കുതിച്ചുകയറ്റം

ഹമാസുമായുള്ള യുദ്ധത്തിന് പിന്നാലെ ഇസ്രയേലിന്റെ സൈനിക ചെലവില്‍ വന്‍ കുതിച്ചുകയറ്റമെന്ന് ഔദ്യോഗിക രേഖകള്‍. ഇസ്രയേല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെഎഎന്‍ ആണ് ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. ഗാസമുനമ്പിലെ തുടര്‍ച്ചയായ സൈനിക സേവനത്തിനായാണ് കൂടുതല്‍ തുക ചെലവായിരിക്കുന്നത്. സൈനിക ഇടപെടലിലായി അമിത ചുമതല നല്‍കിയതിലൂടെ കൂടുതല്‍ തുക നല്‍കേണ്ടിവന്നതും ചെലവ് വര്‍ദ്ധിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ ഇസ്രയേലിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് സൈനിക ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ചതായി ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് പറഞ്ഞിരുന്നു. എന്നാല്‍ എത്ര രൂപയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ദക്ഷിണ ലബനനില്‍ ഇസ്രയേല്‍ നടത്തിയ സൈനികാക്രമണങ്ങള്‍, ജൂണ്‍ മാസത്തില്‍ ഇറാനെതിരെ നടത്തിയ 12 ദിവസം നീണ്ടുനിന്ന ആക്രമണള്‍ എന്നിവ ഉള്‍പ്പെടെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 

യുഎസ്, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം പത്തിനാണ് ഇസ്രയേല്‍— ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ തുടര്‍ന്നു. ഗാസ മുനമ്പിലാകെ ബാക്കിയുണ്ടായിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും തുടങ്ങി. ഖാന്‍ യൂനിസിന്റെ കിഴക്ക് വലിയ സ്ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുറെയ്ജ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ വ്യോമാക്രമണവും നടത്തി. കിഴക്കന്‍ ഗാസയിലെ കൃഷി, വാസസ്ഥലങ്ങളും വ്യോമാക്രമങ്ങളില്‍ തകര്‍ക്കുന്നത് ഇസ്രയേല്‍ തുടരുകയായിരുന്നു. 24 ലക്ഷത്തോളം വരുന്ന ഗാസന്‍ നിവാസികള്‍ ആഭ്യന്തര പലായനം ചെയ്യേണ്ടി വരികയും ഓഗസ്റ്റ് മാസത്തില്‍ ക്ഷാമം മേഖലയില്‍ ക്ഷാമം പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതില്‍ ഇസ്രയേല്‍ തടസങ്ങളേര്‍പ്പെടുത്തി. ഗാസയിലെ 81 ശതമാനത്തോളം വരുന്ന അടിസ്ഥാന സൗകര്യങ്ങളും തകരുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്കുകൂട്ടല്‍. 

Exit mobile version