Site iconSite icon Janayugom Online

ലക്ഷക്കണക്കിന് പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധ പ്രഖ്യാപനങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറണം: കേരള അസോസിയേഷൻ കുവൈറ്റ്

ഗൾഫ് മേഖലകളിൽ ഭീതി നിറച്ചു കൊണ്ട് യുദ്ധപ്രഖ്യാപനങ്ങൾ നടത്തുന്ന ഇസ്രായേൽ പിന്മാറണമെന്ന് കേരള അസോസിയേഷൻ കുവൈറ്റ് വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമാധാനപരമായ ഇടപെടൽ പശ്ചിമേഷ്യയിൽ നടത്താനും ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ യാത്രാ ദുരിതത്തിന് കാരണമായേക്കാവുന്ന യുദ്ധ പ്രഖ്യാപനങ്ങളിൽ നിന്നും പിൻതിരിയാനും സമ്മേളനം ആവശ്യപ്പെട്ടു.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സമ്മേളനം ആദരാജ്ഞലികൾ അർപ്പിച്ചു.ജനാധിപത്യ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ജാതി മത വർഗീയ ശക്തികളുടെ കൂട്ടു കെട്ടിനെ തള്ളികളയണമെന്നും നാടിൻ്റെ പുരോഗതിക്കും നേരിൻ്റെ രാഷ്ട്രീയത്തിനും എം സ്വരാജിനെ വിജയിപ്പിക്കുവാനും കേരളാ അസോസിയേഷൻ കുവൈറ്റ് വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബേബി ഔസെഫ് ‚ഷാജി രഘുവരൻ , ജിജു എന്നിവരടങ്ങിയ പ്രസീഡിയ വും ഉണ്ണിമായ ഉണ്ണികൃഷ്ണൻ , ഷഹീൻ ചിറയിൻ കീഴ് , ശ്രീഹരി എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും അനിൽ .കെ ജി ‚ശൈലേഷ് എന്നിവരടങ്ങിയ മിനുട്സ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. മണിക്കുട്ടൻ എടക്കാട്ടു പ്രവർത്തന റിപ്പോർട്ടും ബൈജു തോമസ് വരവുചിലവ് കണക്കും പ്രമേയ കമ്മിറ്റി കൺവീനർ വിനോദ് .വി വി പ്രമേയങ്ങളും സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിച്ചു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ശ്രീലാൽ മുരളി ‚പ്രവീൺ നന്തിലത്ത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പുതിയ ഭാരവാഹികളായി ബിവിൻ തോമസ് (പ്രസിഡണ്ട്),
ഷംനാദ് എസ് തോട്ടത്തിൽ (ജനറൽ സെക്രട്ടറി),
അനിൽ.കെ.ജി (ട്രെഷറർ ),
വൈസ് പ്രസിഡന്റ് — ഉണ്ണിമായ ഉണ്ണികൃഷ്ണൻ ‚ഷൈമേഷ്
ജോയിന്റ് സെക്രട്ടറി- മഞ്ജു മോഹൻ ‚ശ്രീഹരി
എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
ഉണ്ണിമായ അധ്യക്ഷൻ ആയ സമ്മേളനത്തിൽ മണിക്കുട്ടൻ എടക്കാട്ട് സ്വാഗതവും അനിൽ കെ ജി നന്ദിയും പറഞ്ഞു.

Exit mobile version