Site iconSite icon Janayugom Online

ലബനനില്‍ നിന്ന് ഇസ്രേയേല്‍ പിന്മാറണം : ഗുട്ടെറസ്

ലബനനിലെ എല്ലാ സൈനികനീക്കങ്ങളും അവസാനിപ്പിച്ച്‌ ഇസ്രയേൽ സേന പൂർണമായും പിന്മാറണമെന്ന്‌ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌.ലബനനിൽ വീണ്ടും സൈനികനീക്കങ്ങൾ നടത്തുന്നത്‌ ഇസ്രയേൽ–ഹിസ്‌ബുള്ള വെടിനിർത്തൽ സാധ്യമാക്കിയ രക്ഷാസമിതി പ്രമേയത്തിന്‌ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച തെക്കൻ ലബനനിലെ യു എൻ സമാധാനസേനയുടെ താവളം സന്ദർശിക്കുകയായിരുന്നു ഗുട്ടെറസ്‌.നവംബർ 27നാണ്‌ ലബനനിൽ 60 ദിവസം നീളുന്ന വെടിനിർത്തലിന്‌ ഇസ്രയേൽ സമ്മതിച്ചത്‌. എന്നാൽ,കഴിഞ്ഞ ദിവസം ലബനനിലേക്ക്‌ ആക്രമണം നടത്തുകയും തെക്കൻ ലബനനിലെ ഗ്രാമങ്ങളിലേക്ക്‌ ഇസ്രയേൽ സൈന്യം കടന്നുകയറുകയും ചെയ്തിരുന്നു. 

Exit mobile version