പലസ്തീനികള്‍ക്കെതിരെ ഈസ്രയേല്‍ വംശവെറിയോടെ പെരുമാറുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ചൊവ്വാഴ്ച പുറത്തുവിട്ട 300ഓളം പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ആംനെസ്റ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പലസ്തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഭരണകൂടത്തിന്റെ തടങ്കല്‍, പീഡനം, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, അടിസ്ഥാന അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും നിഷേധം, പീഡനം തുടങ്ങിയ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് വിധേയമാക്കുകയാണ്. ഇസ്രയേല്‍ പലസ്തീനികളെ മറ്റൊരു വിഭാഗമായി കണ്ട് വിവേചനത്തോടെ പെരുമാറുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1948ല്‍ രാജ്യം സ്ഥാപിതമായതുമുതല്‍, യഹൂദ വിഭാഗത്തിന്റെ ജനസംഖ്യാപരമായ ആധിപത്യം സ്ഥാപിക്കാനുള്ള വ്യക്തമായ നയമാണ് ഇസ്രയേല്‍ നടപ്പിലാക്കുന്നതെന്നും യഹൂദര്‍ക്ക് ഗുണം ലഭിക്കുന്ന വിധം രാജ്യത്ത് അവരുടെ നിയന്ത്രണം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1967ലെ യുദ്ധത്തോടെ ചരിത്രപരമായി പലസ്തീന്റെ ഭാഗമായിരുന്ന ഭൂമിയിലൊക്കെയും ഇസ്രയേല്‍ അധിനിവേശം നടത്തിയിരുന്നു. പലസ്തീനികള്‍ക്ക് വിട്ടുനല്‍കിയ ഗാസയിലും വെസ്റ്റ് ബാങ്കിലും സമാനമാണ് അവസ്ഥ. കിഴക്കന്‍ ജറൂസലേമിലും ഇസ്രയേലിലും കഴിയുന്ന പലസ്തീനികളെ അധഃകൃത വര്‍ഗങ്ങളെയെന്നപോലെ കണ്ട് അവരുടെ അവകാശങ്ങളും നിഷേധിക്കുകയാണെന്നും ആംനെസ്റ്റി സെക്രട്ടറി ജനറല്‍ അഗ്‌നസ് കലമാര്‍ഡ് പറഞ്ഞു.
പലസ്തീനില്‍ വംശവെറി ഭരണം ഇനിയും തുടരാതിരിക്കാന്‍ ഇസ്രയേലിനെതിരെ സമഗ്ര ആയുധ ഉപരോധം നടപ്പാക്കണമെന്നും ആസ്തികള്‍ കണ്ടുകെട്ടണമെന്നും ആംനെസ്റ്റി യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ റിപ്പോര്‍ട്ട് വ്യാജവും പക്ഷാതപരമാണെന്നും ഈസ്രയേല്‍ ആരോപിച്ചു. ജൂതന്മാരുടെ മാതൃരാജ്യമെന്ന നിലയില്‍ ഇസ്രയേലിന്റെ നിലനില്‍പ്പിനെ നിയമവിരുദ്ധമാക്കാനുള്ള ഇരട്ടത്താപ്പാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ടെന്ന് ഇസ്രയേല്‍ വിദേശ മന്ത്രാലയ വക്താവ് ലിയോര്‍ ഹയാത്ത് മാധ്യമങ്ങളോട് പറഞ്ഞു.
English Summery : Amnesty International says Israel is racist against Palestinians
you may also like this video :