അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യ കേസ് തള്ളാന്‍ ലോകമെമ്പാടുമുള്ള തങ്ങലുടെ എംബസികളോട് അവരുടെ ആതിഥേയ രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിര്‍ദ്ദേശം നല്‍കി ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം നയന്ത്ര കേബിള്‍ സന്ദേശം ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പലസ്തീൻ ജനതയുടെ സുപ്രധാന പ്രദേശം തകർത്തുകൊണ്ട് വംശഹത്യയാണ് ഗാസയിൽ ഇസ്രയേല്‍ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക കഴിഞ്ഞ ആഴ്ചയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകിയത്.
ഗാസ മുനമ്പിൽ നിന്ന് ഇസ്രയേല്‍ സേനനെ പിൻവലിക്കാൻ അന്താരാഷ്ട്ര കോടതി ഉത്തരവിടണമെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആവശ്യം.ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 22,600ലധികം പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.ഇസ്രയേല്‍ സൈന്യത്തെ ഗാസയിൽ നിന്ന് നിരോധിക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ അഭ്യർത്ഥന കോടതി നിരസിക്കുക, ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുന്നുണ്ടോ എന്ന് നിർണയിക്കുന്നതിൽ നിന്ന് കോടതി വിട്ടുനിൽക്കുക, ഗസയിലെ ഇസ്രഈൽ സേനയുടെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമാണെന്ന് അംഗീകരിക്കുക തുടങ്ങിയവയാണ് ഇസ്രയേലിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം അയച്ച സന്ദേശത്തിലുണ്ടെന്ന് പറയുന്നു.
കോടതി വിധിക്ക് നിയമപരമായ കാര്യങ്ങളിൽ മാത്രമല്ല, ഉഭയകക്ഷി, ബഹുമുഖ, സാമ്പത്തിക, സുരക്ഷാ മേഖലകളിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന്ഇസ്രയേല്‍ വിലയിരുത്തുന്നത്. ഇസ്രയേലിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നിഷേധിക്കുന്നുവെന്ന് പരസ്യപ്രസ്താവന നടത്താൻ ആതിഥേയ രാജ്യങ്ങളോട് സമ്മർദം ചെലുത്താനാണ് ഇസ്രേയേലിന്റെ നിര്‍ദ്ദേശം
ജനുവരി 11ന് ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ കോടതിയിൽ വിചാരണ ആരംഭിക്കും. അതിനുമുമ്പ് പ്രസ്താവന ലഭ്യമാക്കണമെന്നാണ് നിർദേശം. സമാന ആവശ്യം ഉന്നയിച്ചുകൊണ്ട് ഇസ്രേയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലോക നേതാക്കൾക്ക് കത്തെഴുതുമെന്നും റിപ്പോർട്ടുണ്ട്.തുർക്കി, ജോർദാൻ, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയുടെ കേസുകൾക്ക് പിന്തുണ അറിയിച്ചിരുന്നു.
English Summary:
Israel to pressure world leaders to drop South Africa’s genocide case
You may also like this video: