ഇസ്രയേല്‍ അമേരിക്ക ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാന്‍ തിരിച്ചടി ശക്തമായതോടെ അമേരിക്കയ്ക്ക് ഏറ്റിരിക്കുന്നത് വന്‍ പ്രഹരമെന്ന് റിപ്പോര്‍ട്ടുകള്‍.പ്രത്യാക്രമണത്തെ തുര്‍ന്നാണ് വിവിധ രാജ്യങ്ങളിലെ എംബസില്‍ അടച്ച് പൂട്ടിയത്. പശ്ചിമേഷ്യയിലുടനീളം ഇറാൻ തിരിച്ചടി തുടങ്ങിയതോടെ സൗദി അറേബ്യ,കുവൈത്ത്,ബെയ്റൂട്ട് എന്നിവിടങ്ങളിലെ എംബസികളാണ് അമേരിക്ക അടച്ചുപൂട്ടിയത്.ഈ രാജ്യങ്ങളിലെ അമേരിക്കൻ പൗരന്മാരോട് ഉടൻ തിരിച്ചു വരാനും അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന് പുറമെ ആറ് ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരേയും അമേരിക്ക ഇതിനോടകം തിരിച്ച് വിളിച്ചു. ഇറാന്റെ പ്രത്യാക്രമണത്തിന്റെ ഭാഗമായുള്ള എംബസി ആക്രമണത്തോടും അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തോടും യുഎസിന്റെ പ്രതികരണം ഉടൻ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.പ്രതികരണം എന്തായിരിക്കുമെന്ന് നിങ്ങൾ ഉടൻ അറിയും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ട്രംപിന്റെ നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ലോകമെമ്പാടും നടക്കുന്നത്. യുദ്ധക്കൊതിയനായ ട്രംപിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തമാണ്. ഒരു നാടിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റവും കടന്നാക്രമണങ്ങളുമാണ് ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. അതേ സമയം ദുബായ് യുഎസ് കോണ്‍സുലേറ്റിന് സമീപം ഇന്ന് പുലർച്ചയും ഡ്രോണ്‍ ആക്രമണം ഉണ്ടായി.

