Site iconSite icon Janayugom Online

ഇസ്രയേല്‍ ആക്രമണം; ഗാസയില്‍ 38 പേര്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഞായറാഴ്ച 38 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍. അല്‍ മാവസിയിലെ ആക്രമണത്തില്‍ 18 പേര്‍ മരിച്ചതായി ഖാന്‍ യൂനിസിന് അടുത്തുള്ള നാസര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരും പരിക്കേറ്റവും ക്യാമ്പുകളില്‍ കഴിയുകയായിരുന്നു. ശനിയും ഞായറും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 80 പേര്‍ കൊല്ലപ്പെടുകയും 304 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. യമനിലെ ഹൂതി കേന്ദ്രങ്ങളായ ഹൊദൈദ തുറമുഖം, റാസ് ഇസ, സാലിഫ്, റാസ് ക്വാന്തിബിലെ വൈദ്യുതി പ്ലാന്റ് എന്നിവിടങ്ങളില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ആക്രമണം നടത്തിയതായി ഇസ്രയേല്‍ സേനയും അവകാശപ്പെട്ടു. 

21 മാസത്തെ യുദ്ധം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയത്. ഗാസയില്‍ തടവിലാക്കിയ ഇസ്രയേല്‍ പൗരന്മാരെ തിരികെ കൊണ്ടുവരുമെന്നും രാജ്യത്തിനെതിരായ ഹമാസിന്റെ ഭാഷണി അവസാനിപ്പിക്കുമെന്നും ചര്‍ച്ചകള്‍ക്കായി ഞായറാഴ്ച അമേരിക്കയ്ക്ക് പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദിഷ്ട കരാറിന്റെ കരട് യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

Exit mobile version