ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ മരിച്ചവരുടെ എണ്ണം 40000 കടന്നെന്ന് ഗാസ ആരോഗ്യ മന്ത്രാലയം. ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം വരും. ആക്രമണത്തിന്റെ വ്യാപ്തി വലുതായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഗാസയിലെ 60 ശതമാനത്തോളം കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
യുദ്ധത്തില്‍ ഇന്റര്‍നെറ്റും മറ്റു സംവിധാനങ്ങളും നിലച്ചു. ഇസ്രായേൽ ആക്രമണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ആരോഗ്യ സംവിധാനങ്ങള്‍ തകരാറിലാകുകയും ചെയ്തതോടെ ഗാസയിലെ പകുതിയിലധികം ആശുപത്രികളും പ്രവർത്തിക്കുന്നില്ല.
You may also like this video