ലബനൻ പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള കെട്ടിടസമുച്ചയത്തിൽ ഇസ്രായേൽ ആക്രമണം. ബുധനാഴ്ച രാത്രിയാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ സംഘടനയുടെ ആരോഗ്യസേവന വിഭാഗത്തിലാണ് ആക്രമണമുണ്ടായതെന്നും 2 ആരോഗ്യപ്രവർത്തകരടക്കമാണു കൊല്ലപ്പെട്ടതെന്നും ഹിസ്ബുള്ള വ്യക്തമാക്കി. അകെ 9 പേർ കൊല്ലപ്പെട്ട അക്രമത്തിൽ 14 പേർക്ക് പരിക്കേറ്റു. റെഡ് ക്രോസ് ദൗത്യസംഘത്തിന്റെ വാഹനങ്ങൾക്കുനേരെയുണ്ടായ ഇസ്രയേൽ വെടിവയ്പിൽ ലബനീസ് സൈനികൻ കൊല്ലപ്പെട്ടു. തൈബീഹ് പട്ടണത്തിൽ പരുക്കേറ്റവരുമായി പോയ റെഡ് ക്രോസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. 4 റെഡ് ക്രോസുകാർക്കും പരുക്കേറ്റു.