Site icon Janayugom Online

ഗാസയില്‍ ഇസ്രായേൽ ആക്രമണം: 36 പലസ്തീനികൾ കൊല്ലപ്പെട്ടു

gaza

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 36 പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

ഖാൻ യൂനിസിന്റെ കിഴക്കുള്ള ബാനി സുഹൈലയിൽ, പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഞായറാഴ്ച 11 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതിനിടെ, ഖാൻ യൂനിസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള “അൽ-മവാസി” പ്രദേശം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു പലസ്തീൻ സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടു.

സെൻട്രൽ ഗാസ മുനമ്പിലെ മഗാസി പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Israeli attack on Gaza: 36 Pales­tini­ans killed

You may also like this video

Exit mobile version