Site iconSite icon Janayugom Online

ഗാസയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ എന്ന ചാനലിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിലെ താൽകാലിക ഷെഡുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് അൽജസീറ അറിയിച്ചു. മാധ്യമപ്രവർത്തകരെ കൂടാതെ രണ്ട് സാധാരണക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്.

അൽ ഷെരീഫിനെ കൊലപ്പെടുത്തിയ കാര്യം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. അൽ ഷെരീഫ് ഹമാസ് ഭീകരവാദി ആയിരുന്നുവെന്നും ഇസ്രായേലിനെതിരായ ആക്രമണത്തിൽ പങ്കെടുത്തുവെന്നും ഇസ്രായേൽ സൈന്യം ആരോപിച്ചു. എന്നാൽ, ഗാസയിലെ യുദ്ധമുഖത്തുനിന്നുള്ള ഭീകരമായ കാഴ്ചകൾ ലോകത്തിന് മുന്നിലെത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനായിരുന്നു അൽ ഷെരീഫ്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഗാസ സിറ്റിയിലെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.

Exit mobile version