ഇറാനുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ 20 ഇസ്ലാമിക രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രസ്താവന തയ്യാറാക്കിയത്.
അല്‍ജീരിയ, ബഹറിന്‍, ബ്രൂണെ ധാരുസലാം, ചദ്, കൊമോറസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലിബിയ, മൗറിടാനിയ, പാകിസ്ഥാന്‍, ഖത്തര്‍, സൗദി, സൊമാലിയ, സുഡാന്‍, തുര്‍ക്കി, ഒമാന്‍, യുഎഇ രാജ്യങ്ങളാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
സമീപദിവസങ്ങളില്‍ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങളെയും തത്വങ്ങളെയും ലംഘിക്കുന്ന നടപടികളെയും വിദേശകാര്യ മന്ത്രിമാർ ശക്തമായി നിരസിക്കുകയും അപലപിക്കുകയും ചെയ്തു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര അതിര്‍ത്തിയെയും പരസ്പരം ബഹുമാനിക്കണമെന്നും ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

