വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 73 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസ മുനമ്പിലെ ബെയ്ത് ലാഹിയ പട്ടണത്തിലാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവിടുത്തെ നിരവധി വീടുകൾ അടക്കം ഇസ്രയേൽ സൈന്യം തകര്‍ത്തു.
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നും ചിലരെ കാണാതായിട്ടുണ്ടെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മേധത്ത് അബ്ബാസ് അറിയിച്ചു. പട്ടണത്തിലെ മെഡിക്കൽ സേവനങ്ങളെ അടക്കം ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേൽ ആക്രമണം. നിരവധി കെട്ടിടങ്ങൾ സൈന്യം തകർത്തുവെന്നും ഗാസയിലെ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബെയ്ത് ലാഹിയയിൽ നടത്തിയത് ഭയാനകമായ കൂട്ടക്കൊല ആണെന്നും വംശഹത്യയുടെയും വംശീയ ഉന്മൂലനത്തിൻ്റെയും യുദ്ധമാണ് ഇതെന്നും ഹമാസ് പ്രതികരിച്ചു.