Site iconSite icon Janayugom Online

റഫയിലെ ഭക്ഷ്യസഹായ കേന്ദ്രങ്ങളില്‍ കാത്തു നിന്ന 36പരെ ഇസ്രയേലി സൈന്യം വധിച്ചു

റഫയിലെ ഭക്ഷ്യസഹായ കേന്ദ്രങ്ങളില്‍ കാത്തു നിന്ന 36പരെ ഇസ്രയേലി സൈന്യം കൊലപ്പെടുത്തി. ഗാസയിലുടനീലം കഴിഞ്ഞ ദിവസംഇസ്രയേലി ആക്രമങ്ങളില്‍ 70 പേര്‍ കൊല്ലപ്പെട്ടു.ഗാസയിലെ ആയിരക്കണക്കിന് പലസ്തീന്‍കാര്‍ കൊടും പട്ടിണിയുടെ വക്കിലാണെന്ന് ലോക ഭക്ഷ്യ പരിപാടി പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മുനമ്പിലെ മൂന്നിൽ ഒരാൾ ദിവസങ്ങളോളം ഭക്ഷണം കിട്ടാനില്ലാത്ത അവസ്ഥയിലാണ്‌. അതേസമയം, ഗാസയിൽ തടവിലുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ സാധ്യതയുള്ള വെടിനിർത്തൽ നിർദ്ദേശം ഇസ്രയേൽ നിരസിച്ചെന്നും ഒരു കരാറും ഉണ്ടായില്ലെങ്കിൽ ദീർഘയുദ്ധത്തിന് തയ്യാറാണെന്നും ഹമാസ് പ്രഖ്യാപിച്ചു. 

Exit mobile version