പലസ്തീന് ജനങ്ങള്‍ക്കുനേരെ അതിക്രൂരമായി ദിവസേന ബോംബ് വര്‍ഷിച്ച് കുഞ്ഞുങ്ങളെവരെ കൊന്നൊടുക്കുന്ന വംശഹത്യക്കെതിരെ ലോക ജനത പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് എടുക്കുന്ന നിലപാട് ഇന്ത്യയുടെ വിദേശ നയത്തിന്റെ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതു തിരുത്തണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
പലസ്തീന്‍ ജനങ്ങള്‍ക്ക് പാലസ്തീനില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിച്ചാല്‍ മാത്രമേ പലസ്തീന്‍ പ്രശ്നത്തിന് പരിഹാരമാകൂ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ വിവിധ രാജ്യങ്ങളില്‍, പലസ്തീന്‍ ഐക്യദാര്‍ഢ്യ ഗ്ലോബല്‍ ആക്ഷൻ ഡേയായി ജനുവരി 13 ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പലസ്തീന്‍ സോളിഡാരിറ്റി ഫാറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ആര്‍ അജയന്‍ അധ്യക്ഷത വഹിച്ചു.
പലസ്തീൻ ജനതയ്ക്കൊപ്പം ഗ്ലോബല്‍ ആക്ഷൻ ദിനം മനുഷ്യക്കുരുതിക്കെതിരെ പലസ്തീൻ സോളിഡാരിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ ശുഭ വയനാട് അവതരിപ്പിച്ച തെരുവ് നാടകം
English Summary: Israel –Palestinian conflict
You may also like this video
You may also like this video

