Site iconSite icon Janayugom Online

ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 45 മരണം

ഗാസ മുനമ്പിൽ ഭക്ഷണമുള്‍പ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകൾ കാത്തുനിന്ന 45 പലസ്തീനികൾ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരെ ഉടൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.

Exit mobile version