കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രയേൽ കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാകുന്നു. ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകരാണ് അവിടത്തെ നൂതന കൃഷിരീതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നത്. സന്ദർശന സംഘത്തിലുണ്ടായിരുന്ന കർഷകർ സ്വന്തം സ്ഥലത്ത് ഇസ്രയേൽ രീതികൾ ആരംഭിക്കുകയും താല്പര്യമുള്ള കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യും. കേരളത്തിലെവിടേയും ഈ മാതൃകകൾ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനേഴ്സായി ഇസ്രയേൽ സന്ദർശിച്ച കർഷകർ പ്രവർത്തിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.
ഇസ്രയേൽ കൃഷിരീതികൾ കേരളത്തിൽ ആരംഭിക്കുന്നതിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് ചേർത്തല കഞ്ഞിക്കുഴിയിൽ ഇസ്രയേൽ സന്ദർശിച്ച കർഷകൻ സുജിത്തിന്റെ കൃഷിയിടത്തിൽ 1000 ടിഷ്യൂ കൾച്ചർ വാഴകൾ നട്ടുകൊണ്ട് മന്ത്രി പി പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും. കൃത്യതാ കൃഷി രീതികൾ അവലംബിച്ച് മൂല്യ വർധിത കൃഷി സാധ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങൾക്കും മൂല്യ വർധിത കൃഷി പരീക്ഷിക്കാം.
English Summary: Israel’s agricultural practices become reality
You may also like this video