ഇസ്രയേലിന്‍റെ ഈ നടപടികള്‍ പ്രതിസന്ധി ഗുരുതരമാക്കുമെന്നും പാലസ്തീനിലെ വരും തലമുറയുടെ പ്രതികരണങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും തോട്ട്സ് ഓണ്‍ ഇസ്രയേല്‍ ആന്‍റ് ഗാസ എന്ന തലക്കെട്ടില്‍ മീഡിയം.കോമില്‍ എഴുതിയ ലേഖനത്തില്‍ ഒബാമ പറയുന്നു.
താനൊരു സയണിസ്റ്റാണെന്ന് പറഞ്ഞുകൊണ്ട് ഇസ്രഈലിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവേശം പകരുന്ന സാഹചര്യത്തില്‍ തന്നെയാണ് മുന്‍ പ്രസിഡന്റ് ഒബാമ ഇസ്രയേലിന്‍റെം മനുഷ്യത്വ വിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മനുഷ്യ ജീവനുകളെ അവഗണിച്ചുകൊണ്ടുള്ള ഇസ്രയേലിന്‍റെ ഏത് സൈനിക നീക്കവും തിരിച്ചടിയുണ്ടാക്കുമെന്നും ഒബാമ പറയുന്നു. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് പാലസ്തീനുകള്‍ ഗസയില്‍ കൊല്ലപ്പെട്ടു.
അവരിലധികവും കുട്ടികളാണ്. പതിനായിരക്കണക്കിന് ആളുകള്‍ കുടിയൊഴിക്കപ്പെട്ടു. ഭക്ഷണവും വെള്ളവും ഇന്ധനവും വിലക്കിക്കൊണ്ടുള്ള ഇസ്രയേലിന്‍റെ നടപടി പ്രതിസന്ധി രൂക്ഷമാക്കും. ഇത് ഫലസ്തീനിലെ വരുംതലമുറയുടെ നിലപാടിനെ കൂടുതല്‍ കടുപ്പിക്കും. ഇസ്രേലിന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പിന്തുണയെയും ഇത് ബാധിക്കും. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള ദീര്‍ഘനാളായുള്ള പദ്ധതികളെ ഇത് പ്രതികൂലമായി ബാധിക്കും.ഇസ്രയേലിനെ സഹായിക്കാന്‍ വന്നവര്‍ സിവിലിയന്‍മാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ച് ഹമാസിനെ ദുര്‍ബലപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.
ഗസ ജനതക്ക് അടിയന്തിര സഹായം എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മുസ്‌ലിം-അറബ്-ഫലസ്തീന്‍ വിരുദ്ധ വികാരങ്ങളെ തള്ളിക്കളയണം. എല്ലാ പാലസ്തീനുകളേയും ഹമാസുമായോ മറ്റു തീവ്രവാദ ഗ്രൂപ്പുകളുമായോ കൂട്ടിക്കെട്ടരുത്. ഗസയിലെ ജനങ്ങള്‍ക്കെതിരെ മനുഷ്യത്വ രഹിതമായ ഭാഷ ഉപയോഗിക്കുന്നതിനെതിരെ കരുതല്‍ വേണം. പാലസ്തീനുകളുടെ ദുരിതത്തെ വിലകുറച്ച് കാണരുത് ഒബാമ അഭിപ്രായപ്പെട്ടു
English Summary:
Israel’s anti-humanitarian actions will definitely have repercussions: Obama
you may also like this video: