Site iconSite icon Janayugom Online

പലസ്തീന്‍ തടവുകാര്‍ക്ക് വെള്ളംപോലും കൊടുക്കാതെ ഇസ്രയേലിന്റെ ക്രൂരത

ഗാസയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേല്‍ പലസ്തീന്‍ തടവുകാരോട് കാട്ടുന്ന ക്രൂരതകള്‍ പുറത്ത്. വെള്ളം പോലും നല്‍കാതെ തല്ലിച്ചതക്കുകയാരുന്നുന്നെന്ന് ഇസ്രയേല്‍ തടവില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഗാസയിലെ മഹ്മൂദ് അല്‍നബുല്‍സി പറഞ്ഞു. എഴുപതുകാരനായ നബുല്‍സിയെ അല്‍ അമലിലെ വീട്ടില്‍നിന്നാണ് പിടിച്ചുകൊണ്ടുപോയത്.

അസുഖബാധിതനാണെന്നും എഴുന്നേല്‍ക്കാന്‍ വയ്യെന്നുംഅറിയിച്ചെങ്കിലും അറസ്റ്റ് ചെയ്ത് പത്ത് ദിവസം തടവിലിട്ടുനാലുദിവസം വെള്ളം കൊടുത്തില്ല. തങ്ങൾക്ക്‌ ദാഹിച്ചിരിക്കുമ്പോൾ വെള്ളം മുന്നിലെ തറയിൽ ഒഴിച്ചുകളയുകയായിരുന്നു ഇസ്രയേൽ സൈന്യമെന്നും നബുൽസി പറഞ്ഞു.ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27,019 ആയി. 24 മണിക്കൂറിനുള്ളിൽ 118 പേർ കൊല്ലപ്പെട്ടെന്ന്‌ ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഇസ്രയേൽ യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രാദേശിക സംഘർഷമായി വ്യാപിക്കുമെന്ന്‌ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി മുന്നറിയിപ്പ് നൽകി. ഗാസയിൽ വെടിനിർത്തൽ വേണമെന്ന പ്രമേയം അമേരിക്കയിലെ ചിക്കാഗോ സിറ്റി കൗൺസിൽ പാസാക്കി. അതേസമയം, ക്രിമിനൽ കേസുകൾ ഉള്ളപ്പോൾ ബെന്യാമിൻ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്നത്‌ ശരിയല്ലെന്ന് കാണിച്ച്‌ മുൻ സൈനിക മേധാവികളായ മോഷെ യാലോണും ഡാൻ ഹാലുത്‌സും ഉൾപ്പെടെ ഒമ്പത് പേർ ഇസ്രയേൽ സുപ്രീംകോടതിയിൽ ഹർജി നൽകി.

Eng­lish Summary:
Israel’s bru­tal­i­ty by not even giv­ing water to Pales­tin­ian prisoners

You may also like this video:

Exit mobile version