Site iconSite icon Janayugom Online

ഗാസയ്ക്കുമേൽ ഇസ്രയേലിന്റെ നരകകവാടം: ബിനോയ് വിശ്വം

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ഭീഷണിപ്പെടുത്തിയതുപോലെ ഗാസയ്ക്കുമേൽ ഇസ്രയേൽ നരകത്തിന്റെ കവാടം തുറന്നിരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരിശുദ്ധമായ പലസ്തീൻ ഭൂമിയിൽ അവർ രക്തച്ചൊരിച്ചിലും കൂട്ടക്കൊലകളും കൊണ്ട് ആഘോഷത്തിലാണ്. ഇസ്രയേലിലെ തന്റെ ഉറ്റ ചങ്ങാതിയോട് മനുഷ്യത്വവിരുദ്ധമായ ഈ കൊടുംക്രൂരത അവസാനിപ്പിക്കണമെന്ന് മോഡി പറയണമെന്നും സമാധാനത്തോടെ ജീവിക്കാൻ പലസ്തീനിന് എല്ലാ അവകാശങ്ങളുമുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. 

Exit mobile version