Site iconSite icon Janayugom Online

ഐഎസ്ആര്‍ഒ ചാരക്കേസ്: പ്രതികള്‍ക്ക് ജാമ്യം

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, ഈ മാസം 27 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, 11ാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ബി ശ്രീകുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.

കേസില്‍ നിയമപോരാട്ടം തുടരുമെന്ന് ഒന്നാം പ്രതി എസ് വിജയന്‍ പറഞ്ഞു. ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും നമ്പി നാരായണന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നുമാണ് പ്രതികളുടെ വാദം.

Eng­lish Sum­ma­ry: ISRO spy case: Accused grant­ed bail

You may also like this video

Exit mobile version