Site iconSite icon Janayugom Online

യുപിയിലെ ഇസ്സത് ഘര്‍ ടോയ്‌ലറ്റ് ; സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍

ഉത്തര്‍പ്രദേശില്‍ ഒറ്റമുറിയില്‍ അടുത്തടുത്തായി രണ്ട് ടോയ്‌ലറ്റുകള്‍ പണിത നടപടി കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഗൗരദുണ്ട ഗ്രാമത്തില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സാണ് ചര്‍ച്ചയായിരുന്നത്.

ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും വരുന്നുണ്ട്. വികസനത്തിന്റെ യുപി മോഡല്‍ എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്റര്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. യുപി സര്‍ക്കാരിന്റെ ഇസ്സത് ഘര്‍ എന്ന പദ്ധതി പ്രകാരമാണ് ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മിച്ചത്.

പത്ത് ലക്ഷം രൂപയോളമാണ് ഇതിന്റെ നിര്‍മാണ ചിലവ്.അശാസ്ത്രീയമായതും പ്രായോഗികമല്ലാത്തതുമായ ടോയ്‌ലറ്റ് നിര്‍മാണത്തെ പറ്റി അന്വേഷിക്കുമെന്നാണ് ഡിസ്ട്രിക്ട് പഞ്ചായത്ത് രാജ് ഓഫീസര്‍ നമ്രത ശരണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ടോയ്‌ലറ്റുകള്‍ക്ക് വാതില്‍ ഇല്ലാത്തതും, തമ്മില്‍ മറയില്ലാത്തതും ഗുരുതര നിര്‍മാണ അപാകതയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Issat Ghar Toi­let in UP; Trolls on social media 

You may also like this video: 

Exit mobile version